ചിലപ്പോള്‍ തോന്നും
പെരുവിരലറുത്ത്
വിദ്യയെ വന്ധ്യംകരിച്ചൊരു ഗുരുനാഥന്
നിന്റെയുള്ളില്‍ കുനിഞ്ഞിരിപ്പുണ്ടെന്ന്-
അതു കൊണ്ടാണ്
ഉടല് കൊണ്ട് സ്നേഹിക്കുമ്പോഴും
നെഞ്ജില്‍ കൈചേര്‍ത്ത്
പരിചിതമായൊരു മിടിപ്പിനു വേണ്ടി കൊതിച്ചത്-
അത് കൊണ്ട് മാത്രമാണ്
പെരുവിരലിനും
രഥചക്രത്തിനുമിടയില്
നീയറിയാത്തൊരു താഴ്ചയിലേക്ക്
ഇത്രമേലാഴത്തില്‍ ഞാനൊറ്റയ്കായി പോയത്..