ഓരോ രാത്രിയിലും, ഞരമ്പുകളില്‍
നീ കുത്തിയിറക്കുന്ന ശരീരപാഠങ്ങള്‍ .
ഉരുകി തിളയ്കുന്ന സ്പര്‍ശത്തിലൂടൂ-
ര്‍ന്നുപോയ ആത്മാവിന്‍റെ മിടിപ്പുകള്‍ .
ഒന്നിച്ചുറങ്ങിയപ്പോഴെല്ലാം
ചുണ്ടു പൊട്ടിയ ഗദ്ഗദങ്ങളില്‍ നിന്നും
നീയെന്നെ വീണ്ടെടുത്ത ഗന്ധര്‍വയാമങ്ങള്‍ .
ഇരുട്ടിലൊറ്റയായ് പോയ
നിലാവിന്‍റെ നിഴല്‍ കഷ്ണം.
അറിയില്ല നിനക്ക്-
കൈത്തണ്ട മുറിഞൊഴുകിയ
ദുഷിച്ച രക്തകണങ്ങള്‍ക്കപ്പുറം
ഒരര്‍ത്ഥശൂന്യതയുടെ ദൂരം മാത്രമേയുള്ളൂ
നിന്‍റെ ശരിക്കും
എന്‍റെ തെറ്റിനുമിടയില്‍ .
എന്‍റെ തെറ്റിനുമിടയില്‍ .
നിന്നിലുണ്ട്-
ഉറങ്ങിപോയ പുലരികള്‍ ,
ഇരുണ്ടു പോയ അകമറകളില്‍
ഭദ്രമായി ഞാനൊളിപ്പിച്ച
കാമനകളുടെ താക്കോല്‍ ,
വേണ്ട വേണ്ടയെന്നു തട്ടിമാറ്റുമ്പോഴും
ഞാന്‍ എന്നിലേക്ക് തന്നെ വലിച്ചടുപ്പിക്കുന്ന
ആഗ്രഹങ്ങളുടെ പുതപ്പ്,
ഞാനും നീയുമെന്ന ഇല്ലായ്മകളെ
സാധൂകരിയ്ക്കാന്‍
വീണ്ടും
ഞെട്ടിപ്പിക്കുന്നൊരു താക്കീത്.