Tuesday, December 13, 2011

ആത്മഹത്യ




ഓരോ രാത്രിയിലുംഞരമ്പുകളില്‍
നീ കുത്തിയിറക്കുന്ന ശരീരപാഠങ്ങള്‍ .
ഉരുകി തിളയ്കുന്ന സ്പര്‍ശത്തിലൂടൂ-
ര്‍ന്നുപോയ ആത്മാവിന്‍റെ  മിടിപ്പുകള്‍ .
ഒന്നിച്ചുറങ്ങിയപ്പോഴെല്ലാം
ചുണ്ടു പൊട്ടിയ ഗദ്ഗദങ്ങളില്‍  നിന്നും
നീയെന്നെ വീണ്ടെടുത്ത ഗന്ധര്‍വയാമങ്ങള്‍ .
ഇരുട്ടിലൊറ്റയായ്  പോയ
നിലാവിന്‍റെ നിഴല്‍ കഷ്ണം.

അറിയില്ല നിനക്ക്-
കൈത്തണ്ട മുറിഞൊഴുകിയ
ദുഷിച്ച രക്തകണങ്ങള്‍ക്കപ്പുറം
ഒരര്‍ത്ഥശൂന്യതയുടെ ദൂരം മാത്രമേയുള്ളൂ
നിന്‍റെ ശരിക്കും
എന്‍റെ തെറ്റിനുമിടയില്‍ .

നിന്നിലുണ്ട്-
ഉറങ്ങിപോയ പുലരികള്‍ ,
ഇരുണ്ടു പോയ അകമറകളില്‍   
ഭദ്രമായി ഞാനൊളിപ്പിച്ച 
കാമനകളുടെ താക്കോല്‍ ,
വേണ്ട വേണ്ടയെന്നു തട്ടിമാറ്റുമ്പോഴും  
ഞാന്‍ എന്നിലേക്ക്‌ തന്നെ വലിച്ചടുപ്പിക്കുന്ന 
ആഗ്രഹങ്ങളുടെ പുതപ്പ്,
ഞാനും നീയുമെന്ന ഇല്ലായ്മകളെ
സാധൂകരിയ്ക്കാന്‍ 
വീണ്ടും
ഞെട്ടിപ്പിക്കുന്നൊരു   താക്കീത്.

8 comments:

  1. കൈത്തണ്ട മുറിഞൊഴുകിയ
    ദുഷിച്ച രക്തകണങ്ങള്‍ക്കപ്പുറം
    ഒരര്‍ത്ഥശൂന്യതയുടെ ദൂരം മാത്രമേയുള്ളൂ
    നിന്‍റെ ശരിക്കും
    എന്‍റെ തെറ്റിനുമിടയില്‍ .

    ReplyDelete
  2. മൃതിയുടെ നീലിച്ച കാമനയുടെ ഭോഗ മൂര്‍ച്ച പദങ്ങളില്‍ ചികയാന്‍ കഴിഞ്ഞില്ല....തുടരുക..മറ്റൊരു മരണം പോലെ.....

    ReplyDelete
  3. ഒരു ദിനം പോലുമൊടുങ്ങില്ല, നിന്നോര്‍മ പായാതെ
    നെഞ്ചിലെ ചാവു പാളങ്ങളില്‍.
    പൂവരശു പൂക്കും കണക്കെ മരണം വന്നു
    പാടുകയാണെന്റെ കാതില്‍ നിന്‍ വാക്കുകള്‍.

    ReplyDelete
  4. Nice Kavitha....Submit your Malayalam kavitha in Vaakyam.com
    http://vaakyam.com/

    ReplyDelete