Thursday, May 19, 2011

എന്മകജെ





ഇത് -
ഞാനും നീയും വ്യാഖാനിച്ച  നാനാര്‍ത്ഥങ്ങളാല്‍
ശ്വാസം മുട്ടി മരിച്ച ഒരു നിഘണ്ടുവാണ് .
ഉറവ വറ്റി പോയ  വാക്കിന്റെ  വന്‍മരം

നിനക്കു ശ്വസിക്കാന്‍   
വിഷം കലരാത്ത  ആറടി മണ്ണ് ,
ഉറങ്ങാന്‍
നോവ്‌ തീണ്ടാത്ത  ഒരു കീറ്  ആകാശം ,
മരണത്തിലും
മണോടണഞ്ഞു  സ്വപ്നം കാണാന്‍
ഒരു വരള്‍ച്ചയിലും വറ്റാത്ത വാക്കിന്റെ  അഗ്നിഹോത്രം

ജനിക്കാതെ  പോയ  ഒരു തലമുറയുടെ സ്വത്വം -
നിന്റെ  സിരകളില്‍  അഗ്നിയാവുന്നുണ്ട് .
ഉടഞ്ഞ ശംഖില്‍  നിന്നും മുറിവേറ്റ ഒരു കടല്‍
ദയനീയമായി നിലവിളിക്കുകയും.

ഭയമാണു,
എതു നിമിഷവും  ശിരസ്സില്‍ പൊട്ടിചിതറാവുന്ന ഒരു ചൂണ്ടു വിരലായി
നീ എന്നിലേക്ക്  ലക്‌ഷ്യം  തെറ്റികൊണ്ടേയിരിക്കുന്നു..

നമുക്കിടയില്‍ ,
ഇനിയൊരു
നെടുവീര്‍പ്പിന്റെ  ദൂരം പോലുമില..

ഇതൊരു പശ്ചാതാപമോ  പ്രായശ്ചിത്തമോ ആവുന്നില്ല
എന്നിരിക്കിലും,
നമ്മള്‍  തെറ്റിച്ചു  വ്യാഖാനിച്ച  നാനാര്‍ത്ഥങ്ങളാല്‍
ശ്വാസം മുട്ടി മരിച്ച ഒരു നിഘണ്ടുവാണിത് ..

ഇതിനകം,
മറവിയിലേക്ക് മടങ്ങി പോയ ഒരു വേനലില്‍ ,
വിഷം തുളച്ച ഒരു ഹൃദയം
വിരല്‍ ചേര്‍ത്തടയ്ക്കുവാന്‍   
ഒരിക്കല്‍ കൂടി.. 

2 comments:

  1. എല്ലാ നിഘണ്ടു കളും വായിക്കുന്നത് തെറ്റിച്ചാണ്, ചില ശരിയായ തെറ്റുകള്‍ ..

    ReplyDelete
  2. അല്ലെങ്കില്‍ ശരിയായേക്കാവുന്ന തെറ്റുകള്‍...

    ReplyDelete