കൈവെള്ളയില്‍ തരിക്കുന്ന പനിച്ചൂടിലൂടെ
ചുണ്ടുകളുടെ ആഴങ്ങളിലേക്ക് ഒരു വഴിയുണ്ട്.
മുറിച്ചു കളഞ്ഞ ചെവിയിലൂടെ
രക്തമുണങ്ങാത്ത ഗോതമ്പുപാടത്തേക്ക്
വിയര്‍പ്പു മണങ്ങളുടെ വസന്തത്തിലൂടെ
നീ തട്ടിമറിച്ചിട്ട ഉരുളകിഴങ്ങു മേശയിലേക്ക്.
പ്രിയ വാന്‍ഗോഗ്..,
ജീവിതത്തിനു ഒരു നിറമേ ഉള്ളൂ..
നിന്‍റെ ഭ്രാന്തിന്‍റെ ആയിരങ്ങളില്‍ നിന്ന്
ഇന്ന് ഞാനത് കണ്ടെത്തിയിരിക്കുന്നു.
....................................................................
ഓരോ സൂര്യകാന്തിയും
ഓരോ മുറിവാണ് വാന്‍ഗോഗ്,
മറവിയിലേക്ക് മിഴിപൂട്ടുന്ന
തണുത്തുറഞ്ഞൊരു മുറിവ്..
നീ അറുത്തെടുക്കാത്ത പെരുവിരലിലേക്ക്
എന്‍റെ ഭ്രാന്ത് കിതയ്ക്കുന്നു.
നാളെ,
ഈ ഭ്രാന്തന്‍ പൂക്കള്‍
ഒരു ചരിത്ര മരണം കൂടി രേഖപ്പെടുത്തും..
ഒരു ചരിത്ര മരണം കൂടി രേഖപ്പെടുത്തും..
നീ അറുത്തെടുക്കാത്ത പെരുവിരലിലേക്ക്
ReplyDeleteഎന്‍റെ ഭ്രാന്ത് കിതയ്ക്കുന്നു.
നാളെ,
ഈ ഭ്രാന്തന്‍ പൂക്കള്‍
ഒരു ചരിത്ര മരണം കൂടി രേഖപ്പെടുത്തും..
എന്റെ പ്രണയം, വാൻഗോഗിന്റെ ചെവിയുടെ മുറിപ്പാടു പോലെയാണ്... രക്തം കിനിഞ്ഞ്.... നിലക്കാതെ വേദനിച്ച്................
ReplyDeleteishttaayi vikritheeee....;)
ഓരോ സൂര്യകാന്തിയും
ReplyDeleteഓരോ മുറിവാണ് വാന്‍ഗോഗ്,
നിന്‍റെ ഭ്രാന്തിന്‍റെ ആയിരങ്ങളില്‍ നിന്ന്
ReplyDeleteഇന്ന് ഞാനത് കണ്ടെത്തിയിരിക്കുന്നു.