Thursday, October 6, 2011

അറിയപ്പെടാത്ത കാരണങ്ങളാല്‍ രാജ്യം നഷ്ടപ്പെട്ടവര്‍ക്ക് -

















എല്ലാവര്‍ക്കുമുണ്ട്,
പറിച്ചു മാറ്റാന്‍ പറ്റാത്തത്രയും ആഴത്തിലേക്ക്
വേരുകളിറങ്ങിപ്പോയ ഒരുപിടി മണ്ണ്

എന്നെ പോലെ നീയും-
കാത്തു വെച്ചിരിക്കുന്നു
കണ്ണിനു താഴെ തെളിഞ്ഞ പച്ച ഞരമ്പിനുള്ളില്‍
മോഹിപ്പിക്കുന്ന ഒരു സ്വപ്നം..

അകലെ
ആ പ്രിയപ്പെട്ട നഗരത്തില്‍ ഇപ്പോഴുമുണ്ട്
നമുക്കിനിയും കൈമോശം വന്നിട്ടില്ലാത്ത തണലുകള്‍
കൈയകലത്തില്‍ മാത്രം കാലഹരണപ്പെടാത്ത
നമ്മുടെ ഭാഷ.
ഹൃദയത്തിന്റെ ചുറ്റളവില്‍
നഷ്ടപ്പെട്ടിട്ടില്ലാത്ത സ്നേഹാതിര്‍ത്തികള്‍


ദന്ദെവാഡയിലും നക്സല്‍ബാരിയിലും ഇനിയുണ്ടാവില്ല
ചിറകു മുളച്ച വെള്ളിമേഘങ്ങള്‍
തേജസ്വിനിയിലും ഇന്ദ്രാവതിയിലുമില്ല
കാലുഷ്യത്തിന്‍റെ ചുഴിയനക്കങ്ങളൊന്നും.

ജനിക്കുന്നതിനും മുന്‍പേ പെയ്ത ഒരു മഴയില്‍
ഭാഷ നഷ്ടപെട്ടു പോയ മനുഷ്യരുടെ സ്വത്വ ദുഖം
ഇന്നെന്‍റെ പുണ്ണ് പിടിച്ച ചിന്തകള്‍ക്ക് മേല്‍
ഉപ്പു തരികള്‍ വീഴ്ത്തുന്നു-

3 comments:

  1. ''നിന്‍റെ തോള്‍സഞ്ചിയിലെ വരണ്ട സന്ധ്യകള്‍..
    ദന്തേവാഡയുടെ ചുവന്ന ചിരി..
    തിരുനെല്ലിയിലെ മരണ മുഴക്കം..
    ചുവരില്‍,
    ഇതളരഞ്ഞൊരു ബൊളീവിയന്‍ പുഷ്പ്പം..''


    ishttamaayi daa..

    ReplyDelete
  2. നന്നായിരിക്കുന്നു.... ആശംസകള്‍..!!

    ReplyDelete
  3. വാക്കിന്റെ തൃഷ്ണയാല്‍ മൗനം പലകുറി ഭോഗിക്കപെടുന്നു; പ്രതിഷേധത്തിന്റെ സ്വരവുമായി ഒരു വരി കൂടി പിറവിയെടുക്കുന്നു......അന്വര്‍ത്ഥം

    ReplyDelete