
ഉറങ്ങി പോയൊരു സ്വപ്നം -
വാ മൂടിയ ചെപ്പുകുടത്തില്‍
അനാഥമായി പോയ വാക്ക് -
ഹൃദയമെത്താത്ത ദൂരത്തില്‍
കാത്തിരിപ്പിന്റെ ചുഴികള്‍ -
നീയെന്നു പേരിട്ട മുറിവിന്റെ ആഴത്തില്‍
എത്ര കപ്പല്‍ ചേതങ്ങള്‍ ..?
ജനിക്കാതെ പോയൊരു കുഞ്ഞു കരച്ചില് -
എന്നിട്ടുമെന്തിനാണ് ..??
എന്നിട്ടുമെന്തിനാണ് ..??
ഭൂമിയുടെ കറുത്ത അറ്റത്തേയ്ക്കെന്ന
കള്ളമെറിഞ്ഞ് ,
തനിയെ തുഴഞ്ഞു പോയ നിന്നെ
ഞാനീ കടലിനെക്കാളുമേറെ സ്നേഹിക്കുന്നത്..?