Wednesday, April 4, 2012


ചിലപ്പോള്‍ തോന്നും
പെരുവിരലറുത്ത് 
വിദ്യയെ വന്ധ്യംകരിച്ചൊരു ഗുരുനാഥന്‍
 നിന്‍റെയുള്ളില്‍  കുനിഞ്ഞിരിപ്പുണ്ടെന്ന്-

അതു കൊണ്ടാണ്
ഉടല്‍ കൊണ്ട് സ്നേഹിക്കുമ്പോഴും
നെഞ്ജില്‍  കൈചേര്‍ത്ത്
പരിചിതമായൊരു  മിടിപ്പിനു വേണ്ടി കൊതിച്ചത്-

അത് കൊണ്ട് മാത്രമാണ്
പെരുവിരലിനും
രഥചക്രത്തിനുമിടയില്‍ 
നീയറിയാത്തൊരു  താഴ്ചയിലേക്ക്
ഇത്രമേലാഴത്തില്‍ ഞാനൊറ്റയ്കായി  പോയത്..

4 comments:

  1. VAARNNU VEEZHUNNA CHORATHULIKALIL KAVITHAYUDE CHUVANNA VIPLAVAM KANDETHITHARUKA......NHAN AA VARIKALKIDAYILE PATHITHANAAAKAM......NEE VALICHERIYUNNA ORO VAAKUKALKUM VARIKALKUM ENTE AASHAMSAKAL................EE VARIKAL ENIKKERE ISSHTAPETTU.....OTHIRI OTHIRI SNEHATHODE........

    ReplyDelete
  2. ചോദിക്കുന്നില്ല ഞാന്‍...ആരാണെന്ന്.......
    .......നീറുന്നൊരു മുറിപ്പാടിന്‍റെ സാദൃശ്യം കൊണ്ട് നമ്മളെന്നേ വര്‍ഗ്ഗീകരിക്കപ്പെട്ടിരിക്കുന്നു........പിന്നെ ഒരു പേരിനെന്ത് പ്രസക്തി
    ചിത്രങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടു.....
    ഞെരിഞ്ഞില്‍ മുള്ള് പോലെ ചങ്കില്‍ തറക്കുന്ന വാക്കുകള്‍ അതിലേറെ ഇഷ്ടപ്പെട്ടു...
    നാല് മാസക്കാലം മൌനം ഭോഗിക്കപ്പെട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു...............

    ReplyDelete
  3. വരികള്‍ നല്ലത്. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക.

    ReplyDelete
  4. ആശംസകള്‍....... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇതെല്ലാം കോപിയടിയോ ......? വായിക്കണേ...........

    ReplyDelete