Sunday, August 22, 2010

തിരിച്ചേറ്റം

കരിപിടിച്ച മണ്ണെണ്ണ വെട്ടത്തിലേക്ക്
എഴുപതുകളെന്ന പോലെ
ഈയാംപാറ്റകളുടെ യൗവനം പാഞ്ഞടുതപ്പോഴാണ്
പേനയില്‍ നിറച്ച ഏകാന്തതയ്ക്ക് പകരംവെയ്ക്കാന്‍
പുതിയ വസ്തുക്കളെന്തെന്നു ഞാന്‍ ചിന്തിച്ചു തുടങ്ങിയത്..

കാലഹരണപ്പെട്ടതെന്ന് നിങ്ങള്‍ പറഞ്ഞ
പ്രത്യയങ്ങള്‍ നിറച്ചു നോക്കി-
ഒഴിഞ്ഞ കൊറ്റുകിണ്ണങ്ങളും
നിറഞ്ഞ മടിശീലകളും
വെവ്വേറെ തെളിഞ്ഞു വരഞ്ഞു.

അശാന്തനായ രക്തസാക്ഷിയുടെ
ഇന്നും തിളയ്ക്കുന്ന ചോര നിറച്ചപ്പോള്‍
തെരുവിലെ ഒറ്റുപാത്രങ്ങളില്‍
വഞ്ചനയുടെ കയ്പ്പുദ്രവം കവിഞ്ഞു.

നിന്‍റെ കണ്ണുകള്‍ക്ക്‌ ചുറ്റും പടര്‍ന്ന
കറുപ്പെടുത്തു നിറച്ചു-
തെരുവ് വേശ്യയുടെ മുഷിഞ്ഞ തുണികെട്ടുകളിലേക്ക്
എന്‍റെ അക്ഷരങ്ങളോടികയറി..

തോക്കിന്‍കുഴലിനറ്റത്ത് ജീവിതം
പൂക്കുമെന്നു വിശ്വസിച്ച
ഒരു കറുത്തവന്‍റെ വിശപ്പും
ദാഹവും പിഴിഞ്ഞൂറ്റി നിറച്ചു നോക്കി-
ഭരണ യന്ത്രത്തിന്‍റെ ആണിചക്രങ്ങളില്‍
കൈവിരല്‍ കോര്‍ത്ത ഒരു ഞരക്കം മാത്രം
കടലാസ്സിലൂര്‍ന്നു വീണു..

ചൂഴ്ന്നെടുക്കപ്പെട്ട രണ്ടു കണ്ണുകള്‍ക്ക്‌ താഴെ
മിന്നല്‍ പോലെ ഒരു ചിരി പടര്‍ന്നത്,
തിരുനെല്ലിയിലെ എള്ളും പൂവും കുതിര്‍ന്ന ജലം
പേനയില്‍ നിറചപ്പോഴാണ്.

ഒടുവില്‍-
കഴുത്തിനേറ്റ ഒരു വെട്ടും,
അറുത്തുമാറ്റപ്പെട്ട ഒരു കൈയ്യും,
വിനാഴികകളുടെ മൂഡസ്വര്‍ഗത്തിലെന്നെ
ശ്വാസം മുട്ടിച്ചു കൊല്ലാന്‍ തുടങ്ങിയപ്പോള്‍
മനം മടുത്ത് ഞാനെഴുന്നേറ്റു.

അന്ന്-
ഞാനെന്‍റെ പ്രിയപ്പെട്ട
മഷിപേനയുടെ മുനയൊടിച്ചു കളഞ്ഞു!!!

11 comments:

  1. "കരിപിടിച്ച മണ്ണെണ്ണ വെട്ടത്തിലേക്ക്
    എഴുപതുകളെന്ന പോലെ
    ഈയാംപാറ്റകളുടെ യൗവനം പാഞ്ഞടുതപ്പോഴാണ്
    പേനയില്‍ നിറച്ച ഏകാന്തതയ്ക്ക് പകരംവെയ്ക്കാന്‍
    പുതിയ വസ്തുക്കളെന്തെന്നു ഞാന്‍ ചിന്തിച്ചു തുടങ്ങിയത്.




    ചിന്തിപ്പിക്കുകയല്ല ചിന്തകളെ പ്രകമ്പനം കൊള്ളിക്കുകയാണ് ഈ മനോഹരമായ സൃഷ്ട്ടി ,....
    വായിച്ചു ഒരിക്കലല്ല പലകുറി ഓരോ വായനയും പകര്‍ന്നത് വ്യത്യസ്തമായ അനുഭൂതികള്‍
    അടിയന്തിരാവസ്തമുതല്‍ ഇന്നു ഭാരതം നേരിടുന്നു നക്സല്‍ ഭീക്ഷണിയുടെ കേരളത്തിലെ ആവിര്‍ഭാവവും
    അതിന്റെ ദുരന്ത പോര്ര്നമായ പര്യവസാനവും വളരെ ഹൃദ്യമായി പകര്‍ത്തുന്നതില്‍ കവിയിത്രി വിജയിച്ചു എന്നകാര്യം തുറന്നു പറയട്ടെ

    ReplyDelete
  2. ചൂഴ്ന്നെടുക്കപ്പെട്ട രണ്ടു കണ്ണുകള്‍ക്ക്‌ താഴെ
    മിന്നല്‍ പോലെ ഒരു ചിരി പടര്‍ന്നത്,
    തിരുനെല്ലിയിലെ എള്ളും പൂവും കുതിര്‍ന്ന ജലം
    പേനയില്‍ നിറചപ്പോഴാണ്."


    തിരുനെല്ലി കാടുകളില്‍ അന്ന് പൂത്തു പൊഴിഞ്ഞത് ഇന്നു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ രക്ത രൂക്ഷിതമായ അരുംകൊലകളും അട്ടിമറികളും നടത്തുന്ന മാവോ വാദികള്‍ എന്നാ വിദേശ ചര സംഘടനകളുടെ കൂളിപടയളികളെ അനുസ്മരിക്കുന്ന ഒരു സാമൂഹിക വിപത്ത് ആയിരുന്നില്ല ഇന്നു ഉറപ്പിച്ചു പറയാന്‍ നമുക്കാവില്ല എന്നിരിക്കവേ ,.........കര്‍മ ധീരനായ ആ വിപ്ലവകാരിക്ക് സ്മരണാന്ജ്ജലികള്‍ ചെലുത്തുമ്പോള്‍ തന്നെ അന്ന് നടന്ന ആ ആരും കൊലകളെയും വാക്കാല്‍ ഞാന്‍ തള്ളിപ്പറയുന്നു

    ReplyDelete
  3. "അശാന്തനായ രക്തസാക്ഷിയുടെ
    ഇന്നും തിളയ്ക്കുന്ന ചോര നിറച്ചപ്പോള്‍
    തെരുവിലെ ഒറ്റുപാത്രങ്ങളില്‍
    വഞ്ചനയുടെ കയ്പ്പുദ്രവം കവിഞ്ഞു"

    അതോടൊപ്പം അടിയന്തിരാവസ്ഥയുടെ വഞ്ചന അറിയാത്തവര്‍ ചുരുക്കം ഇടയ്ക്ക് ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ ചില കപട നാണയങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നു

    "ഒടുവില്‍
    കഴുത്തിനേറ്റ ഒരു വെട്ടും,
    അറുത്തുമാറ്റപ്പെട്ട ഒരു കൈയ്യും,
    വിനാഴികകളുടെ മൂഡസ്വര്‍ഗത്തിലെന്നെ
    ശ്വാസം മുട്ടിച്ചു കൊല്ലാന്‍ തുടങ്ങിയപ്പോള്‍
    മനം മടുത്ത് ഞാനെഴുന്നേറ്റു.

    അന്ന്-
    ഞാനെന്‍റെ പ്രിയപ്പെട്ട
    മഷിപേനയുടെ മുനയൊടിച്ചു കളഞ്ഞു!!!"

    ഈ മനോഹരമായ കവിതക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete
  4. വിനാഴികകളുടെ മൂഡസ്വര്‍ഗത്തിലെന്നെ"
    അതോ :
    വിനാഴികകളുടെ നഷ്ട സ്വര്‍ഗത്തില്‍ ......ലോ ?

    ReplyDelete
  5. തോക്കിന്‍കുഴലിനറ്റത്ത് ജീവിതം
    പൂക്കുമെന്നു വിശ്വസിക്കുന്ന
    കറത്തവനിലെ ചുവപ്പ്
    നാള്‍ക്കുനാള്‍ എറിവരും
    തിരുനെല്ലിയിലെ
    എള്ളും പൂവും കുതിര്‍ന്ന ജലം
    വീണ്ടും ചുവക്കും
    ജോസഫിന്റെ ഗര്‍ജ്ജനം
    നാളെയുടെ ചിന്തെകളെ
    ചുവപ്പ് അണിയിക്കും,
    നീ നിന്‍റെ പേനക്ക്
    നെഞ്ചിലെ ചോരനല്‍കു..

    ReplyDelete
  6. munayotich pena valicheriyaathe....!!"thirichu kittiyappozhekkum athinte thumpile agni kettupoyirunnu" ennu pinneetu paschaathapikkendivarum..sakthamaaya varikal...kootuthal aksharam nirayatte penayil.aasamsakal..!!

    ReplyDelete
  7. ഉം.. ശൈലി കൊള്ളാം...പ്രമേയം ഇഷ്ട്ടായില്ല... വല്ല അഭിനവ കമ്മുനിസ്റ്റ്‌ പഞാര കുട്ടന്മാര്‍ക്കും ഇഷ്ട്ടാവും ... അവര് സ്തുതിഗീതം പാടുകേം ചെയ്യും.. എനിക്കിഷ്ട്ടായില്ല...

    നന്മകള്‍ നേരുന്നു..

    ReplyDelete
  8. നന്നായിരിക്കുന്നു....
    പിന്നെ കവയത്രിയോട് ഇന്ന വിഷയത്തിലെ എഴുതാവു എന്നൊന്നും പറയുനില്ല. അത്ര അറിവില്ല അതുകൊണ്ടാ.

    ReplyDelete
  9. vilayiruthaan naan aalalla , but very good..

    ReplyDelete