എഴുതി തീരും മുന്‍പ്
ചുവന്ന മഷി തീര്‍ന് പോയതിനാല്‍,
മറ്റൊരു നിറം കൊണ്ട്
പൂര്‍ത്തിയാക്കേണ്ടി വന്ന ഒരു കവിതയുണ്ട്.
അതിന്‍റെ വാലറ്റത്താണ്,
ആരൊക്കെയോ,
പകുതി കണ്ട ഒരു സ്വപ്നത്തിന്‍റെ
ഞാണ്‍ കൊരുത്തിട്ടത്.
മഷി വറ്റിപോയ വരിയില്‍, രണ്ടു നിറങ്ങളില്‍
ഒരു വാക്ക് വിറങ്ങലിച്ചു കിടന്നു.
അതിന്നു മീതെ, മുറിച്ചിട്ടും മുറിയാതെ
ഒരു രാജ്യത്തിന്‍റെ ഹൃദയം
മിടിച്ചു കൊണ്ടിരുന്നു.
എത്ര ശക്തിയായി കോറിവരച്ചാലും
കുടഞ്ഞാലും,നിറച്ചാലും
മഷി തെളിയാത്ത ഒരു പേനയാണ് ചരിത്രമെന്ന്
ഞാന്‍ മനസ്സിലാക്കിയ അന്നാണ്,
ആ സ്വപ്നത്തിന്‍റെ ബാക്കിയെനിക്ക് വെളിവായത്-
അതില്‍ ഞാന്‍ കണ്ടു :
''സ്വാതന്ത്ര്യം''
ഇരു നിറങ്ങള്‍ വികൃതമാകിയ ആ വാക്ക്..!!
വാലില്‍ കെട്ടിയിട്ട സ്വപ്നവുമായി,
എത്ര ശ്രമിച്ചിട്ടും പറന്നുയാരാനാവാതെ
ഒരു പാട് തുമ്പികള്‍
ചലനമറ്റ ഹൃദയത്തിനു മീതെ
തളര്‍ന്നു വീണു കൊണ്ടിരുന്നു..
മുഴുവന്‍ മനസ്സിലായില്ല...മനസ്സിലായതൊക്കെ മനസ്സില്‍ തൊട്ടു...ആശംസകള്‍..[:)]
ReplyDelete“വാലില്‍ കെട്ടിയിട്ട സ്വപ്നവുമായി,
ReplyDeleteഎത്ര ശ്രമിച്ചിട്ടും പറന്നുയാരാനാവാതെ
ഒരു പാട് തുമ്പികള്‍
ചലനമറ്റ ഹൃദയത്തിനു മീതെ
തളര്‍ന്നു വീണു കൊണ്ടിരുന്നു.“ .............അവ്യാചമായ അർത്ഥതലങ്ങളിൽ കൂടി ചിന്തകൽ കടന്നു പോകുന്നു. നന്ദി.. നന്ദി..