Saturday, November 20, 2010


ഉറ കുത്തിയ വാതിലിനപ്പുറം,
ക്ഷമ നശിച്ച നിഗൂഡതകളെല്ലാം
സംഘടിച്ച  തടവറയില്‍ നിന്നാണ്
എന്‍റെ തൂലികയ്ക്ക് ഭ്രാന്ത് പിടിച്ചത്.
ആദ്യം അത് മുദ്രാവാക്യങ്ങള്‍ തിരുത്താന്‍ തുടങ്ങി
പിന്നെ സിദ്ധാന്തങ്ങള്‍ .
നട്ടെല്ലോടിഞ്ഞ  പ്രണയ തത്വശാസ്ത്രങ്ങളുടെ
നീണ്ട മായ്ച്ചെഴുത്ത്..
ഒടുവില്‍ ,അണിയറയിലെ ചായക്കൂട്ടുകളില്‍ 
മുഖം പൂഴ്ത്തി, ഉറക്കം നടിച്ച
ചരിത്ര യുദ്ധങ്ങളെ സ്പര്‍ശിച്ച അന്നാണ്,
ഞാന്‍ കവിയല്ലാതായത്.. 

2 comments:

  1. ഉറക്കം നടിച്ച
    ചരിത്ര യുദ്ധങ്ങളെ,
    സ്പര്‍ശിച്ച അന്നാണ്
    ഞാന്‍
    കവിയല്ലാതായത്..

    ReplyDelete
  2. വിങ്ങലെന്നാലും.. മങ്ങാതെ നീയെന്‍ മനസ്സില്‍ നിറയുന്ന പോലെ..........

    ReplyDelete