എന്നെന്നേക്കുമെന്ന് ഒരിക്കലുപേക്ഷിച്ച
വഴിയിലൂടെ, ഞാന്‍ വീണ്ടും നടക്കും
മുള്ള് മുറ്റിയ ഉടലാകെ
വാക്കിന്റെ വജ്രമുന പിടഞ്ഞു വിയര്‍ക്കും.
മറവിയുടെ വേനല്‍ , ഞരമ്പുകളില്‍
നിരാസത്തിന്റെ ഭാഷ കോറി വരയ്ക്കും.
മുനകൂര്‍ത്ത വാക്കുകളോരോന്നും
നമ്മുടെതെന്ന് പറയാവുന്ന ശിഷ്ടത്തെ
നിര്‍ദ്ധാക്ഷിണ്യം കുരിശിലേറ്റും.
ചോരയിറ്റുന്ന ഒരു മോതിര വിരല്‍ മാത്രം
ചിരിച്ചു കൊണ്ട് ,നിനക്ക് വഴികാട്ടും.
അറിയില്ല നിനക്ക്,
നീ ഊതി കാച്ചിയ ഇരുമ്പഴികളുടെ
കനത്തില്‍ നിന്നാണ്
എന്‍റെ സ്വാതന്ത്രത്തിനു ചിറകുമുളച്ചത്
വേരുകള്‍ക്ക് പ്രണയിക്കാന്‍ ആറടി മണ്ണും ,
കണ്‍നിറയെ ഒരു ചതുരാകാശവും
എന്‍റെ അവകാശങ്ങളാണ്.
ഈ ഉപവാസം അവസാനിക്കില്ല
കൈത്തണ്ടയില്‍ കോറിയിടാന്‍
പ്രണയമല്ലാത്തൊരു ഭാഷ,
തുരുമ്പടരാത്തൊരു കത്തിമുന,
അന്നനാളം കവിയുന്ന നിദ്രൌഷധം,
പ്രാണഞരമ്പ് പിടയാനൊരു ചരട്,
അമിതവേഗത്തിലൊരു തീവണ്ടി..
ആരെങ്കിലും എന്നോടിത്തിരി കരുണകാണിക്കുവോളം,
എന്‍റെ പതനം അവസാനിക്കില്ല..
വഴിയിലൂടെ, ഞാന്‍ വീണ്ടും നടക്കും
മുള്ള് മുറ്റിയ ഉടലാകെ
വാക്കിന്റെ വജ്രമുന പിടഞ്ഞു വിയര്‍ക്കും.
മറവിയുടെ വേനല്‍ , ഞരമ്പുകളില്‍
നിരാസത്തിന്റെ ഭാഷ കോറി വരയ്ക്കും.
മുനകൂര്‍ത്ത വാക്കുകളോരോന്നും
നമ്മുടെതെന്ന് പറയാവുന്ന ശിഷ്ടത്തെ
നിര്‍ദ്ധാക്ഷിണ്യം കുരിശിലേറ്റും.
ചോരയിറ്റുന്ന ഒരു മോതിര വിരല്‍ മാത്രം
ചിരിച്ചു കൊണ്ട് ,നിനക്ക് വഴികാട്ടും.
അറിയില്ല നിനക്ക്,
നീ ഊതി കാച്ചിയ ഇരുമ്പഴികളുടെ
കനത്തില്‍ നിന്നാണ്
എന്‍റെ സ്വാതന്ത്രത്തിനു ചിറകുമുളച്ചത്
വേരുകള്‍ക്ക് പ്രണയിക്കാന്‍ ആറടി മണ്ണും ,
കണ്‍നിറയെ ഒരു ചതുരാകാശവും
എന്‍റെ അവകാശങ്ങളാണ്.
ഈ ഉപവാസം അവസാനിക്കില്ല
കൈത്തണ്ടയില്‍ കോറിയിടാന്‍
പ്രണയമല്ലാത്തൊരു ഭാഷ,
തുരുമ്പടരാത്തൊരു കത്തിമുന,
അന്നനാളം കവിയുന്ന നിദ്രൌഷധം,
പ്രാണഞരമ്പ് പിടയാനൊരു ചരട്,
അമിതവേഗത്തിലൊരു തീവണ്ടി..
ആരെങ്കിലും എന്നോടിത്തിരി കരുണകാണിക്കുവോളം,
എന്‍റെ പതനം അവസാനിക്കില്ല..
താന്‍ ഇവിടെയൊക്കെ ഉണ്ടോ ? ഓര്‍ക്കുട്ടില്‍ കണ്ടില്ല .. സ്വസ്തമാവുമ്പോള്‍ മെയില്‍ അയക്കൂ.
ReplyDeletelukhman12@gmail.com
നോവിന്റെ കമ്പനം താങ്ങവയ്യീ, മഷി പേന കൊണ്ടിന്നെന്റെ ഹൃദയം തുളയ്ക്കുക. .
ReplyDeleteമുറിവുകളുടെ വസന്തം
ReplyDelete