ഒരു മഹാനഗരത്തിന്റെ വിഷം,
ഇപ്പോഴും എന്‍റെ സിരകളില്‍ പൊട്ടിച്ചിതറുന്നു..
നമുക്കുള്ളിലെ നേര്‍ത്ത ഞരമ്പുപാളങ്ങളിലൂടെ
ഒരു ഭ്രാന്തന്‍ കവിതകുതിച്ചു പായുന്നു..
മഞ്ഞ നിയോണിന്‍ തണലില്‍
പനിചൂട് കിളിര്‍ക്കുമ്പോള്‍
അമ്മ വിളമ്പിയ സ്നേഹത്തിലും
അന്യഥാബോധം പുകയുന്നു..
ഗര്‍ഭപാത്രങ്ങളില്‍ കിളിര്‍ത്ത്,
അസ്ഥികളിലവസാനിക്കേണ്ട സ്വാഭാവികതയ്ക്കു കുറുകെ
ബലി ചോറ് കൊത്തിയ പിതൃക്കള്‍
തിരുത്തല്‍ രേഖകളെഴുതുമ്പോള്‍
ബാക്കിയാവുന്നു -
വഴികളെല്ലാം തെറ്റിപോയ ഒരുവള്‍ അപഥസഞ്ചാരിണി.
ശമനൌഷധങ്ങളില്ലാത്ത കാമനകള്‍ .
കയ്പ്പൊഴിയാത്ത രാത്രികള്‍ ..
No comments:
Post a Comment