" യാ മൌലാ..
നിന്‍റെ നാമത്തിലാണ്
ഞാന്‍ ഓരോ ഇഴയും നൂല്ക്കുന്നത്
ഇതിലേത് ഇഴയാണ് നിനക്ക് സ്വീകാര്യമാവുക
എന്ന് എനിയ്ക്കറിയില്ലല്ലോ.."
ഞാന്‍ ഓരോ ഇഴയും നൂല്ക്കുന്നത്
ഇതിലേത് ഇഴയാണ് നിനക്ക് സ്വീകാര്യമാവുക
എന്ന് എനിയ്ക്കറിയില്ലല്ലോ.."
നെയ്തു കൂട്ടുന്ന ഓരോ ഇഴയിലും അവര്‍ പ്രാര്‍ത്ഥനകള്‍ ഒളിച്ചു വെയ്ക്കുന്നു ..
ഓരോ ഗലികളിലും വൃദ്ധനായ ആ സൂഫി ഗായകന്‍റെ കാല്പാദങ്ങള്‍ ഇഴയുന്നു..
കിലാ കോട്ടിയില്‍ നിന്നും തിരികെ മടങ്ങുന്ന വഴികള്‍ക്കിടയില്‍ , നിശബ്ദരായ പാറ കൂട്ടത്തിനിടയില്‍ സമര്‍ത്ഥമായി ആരോ ഒളിച്ചു വെച്ചിരിക്കുന്നു - ജാഗേശ്വരി ദേവിയുടെ ക്ഷേത്രം.
വെട്ടിയൊതുക്കിയ കാല്‍ വരിയിലൂടെ, കുളപടവുകളുടെ ആഴമേറിയ ദാഹങ്ങളിലേക്ക് - അമ്പലമണിമുഴക്കങ്ങളിലേക്ക്- അവളുടെ അതീന്ദ്രീയമായ ലാവണ്യത്തിലേക്ക്- മറവിയുടെ പുകകുഴലുകള്‍ പോലെ പുറം തൊലിയെ തൊട്ടു വിളിക്കുന്ന അഗര്‍ബതി മണങ്ങള്‍ എന്നെ ഉറക്കി കിടത്തി-
തീര്‍ച്ചയായും ഞാന്‍ മുന്‍പിവിടെ വന്നിട്ടുണ്ട്-
ഒന്നുകില്‍
ഓര്‍മ്മകളില്ലതൊരു കാലത്തിന്‍റെ ചുളിവുകളിലെപ്പോഴോ അച്ഛന്‍റെ കൈവിരലില്‍ തൂങ്ങി-
അല്ലെങ്കില്‍
മഞ്ഞ നിറമുള്ള ഒരു പുസ്തകത്തിന്‍റെ അവസാനത്തെ താളും ഇടത്തോട്ട് മറിച്ചു കൊണ്ട് പ്രിയ കഥാകാരന്‍റെ മടിയിലേക്ക് കണ്ണുകളടയ്ക്കുന്ന നിമിഷത്തിന്‍റെ അപൂര്‍വതകളിലെപ്പോഴോ..
അതുമല്ലെങ്കില്‍-
ഒരുറക്കത്തിന്‍റെ ആഴങ്ങളിലേക്ക് നഷ്ടപ്പെട്ട് പോവും മുന്‍പ് ഞാന്‍ കണ്ട നിറവും ഗന്ധവുമുള്ള സ്വപ്നത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരു സന്ദര്‍ഭമായിരിക്കണമത്.
ഇവിടെ, ഈ പാറ കെട്ടുകള്‍ക്കിടയിലോ, കല്‍പടവുകള്‍ക്കറ്റത്തോ, ആല്‍മരങ്ങളില്‍ ഉറക്കം തൂങ്ങുന്ന വാവലുകളുടെ ചിറകിനടിയിലോ ഞാന്‍ മറന്നു വെച്ചിടുണ്ട് -
എനിക്ക് പ്രിയപെട്ടതെന്തോ ..
ഇപ്പോഴും എനിക്കത് തിരിച്ചെടുക്കനാവും , ഒരു പോറല്‍ പോലുമേല്‍ക്കാതെ ..
ഇവിടെയുമുണ്ട് വാകകള്‍ -
പൂക്കാന്‍ മടിച്ചു നില്കുന്നത് പോലെ..
ഈ പ്രണയ നഗരത്തിന്,
ഇനിയൊരു വാകപൂവിന്‍റെ ചുവപ്പ് പോലും ആവശ്യമില്ലെന്ന് തോന്നും ..
ഈ വന്യസൗന്ദര്യം ഭ്രാന്തവും കാല്പനികവുമാവുന്ന നഗരരാത്രികളില്‍ ഞാനേറ്റവും കൂടുതല്‍ അറിഞ്ഞത് നിന്നെയാണ് - ലക്ഷ്മണ്‍ മന്ദിറിന്‍റെ മടിയില്‍ രാവും പകലുമില്ലാതെ ഉറക്കം നടിക്കുന്ന പരമേശ്വര്‍ തടാകം.
നിന്‍റെ കല്പടവുകളില്‍ ഇരുന്നാണ് ആ രാത്രയില്‍ ഞാനെന്നെ അറിഞ്ഞത്..
ആകാശം മുഴുവനും നക്ഷത്രങ്ങള്‍ക്കായി മാറ്റിവെച്ച രണ്ടു രാത്രികള്‍
നിന്‍റെ പായല്‍ വഴുക്കുന്ന കല്‍പടവുകള്‍ക്കും, നിന്നില്‍ മുഖം നോക്കുന്ന നക്ഷത്രങ്ങള്‍ക്കും, നിന്നിലേക്ക് വീണുറങ്ങാന്‍ കണ്ണുചിമ്മുന്ന വഴിവിളക്കുകള്‍ക്കുമറിയാം..
എന്നെയും നിന്നെയും, - നിനക്കും എനിക്കും അറിയുന്നതിനേക്കാള്‍ കൂടുതല്‍...... .
ഇന്നും എന്‍റെ പ്രഭാതങ്ങള്‍ കണ്‍തുറക്കുന്നത് അന്തര്‍ ഷെഹറിലെ നെയ്ത്തു പുരകളുടെ സംഗീതത്തിലെക്കാണ്..
പകല്‍ സമയങ്ങളില്‍, ഞാന്‍ നടക്കുന്നത്, ചന്ദനത്തിരി മണക്കുന്ന നിന്‍റെ ഗലികളിലൂടെയാണ്..
പേരറിയാത്തൊരു വൃദ്ധ ഗായകനെ പിന്‍തുടര്‍ന്ന് , വൈകുന്നേരങ്ങളില്‍ കുന്നിറങ്ങിയെത്തുന്നത് ജാഗേശ്വരിയുടെ മണി മുഴക്കങ്ങളിലെക്കാണ് ..
"സര്‍വതിനെയും അളന്നു തിട്ടപ്പെടുത്തുന്ന ലോകത്തു നിന്ന്
അഹം ഭാവവും വെറുപ്പും കടന്നു ചെല്ലാത്ത ഒരിടത്തേയ്ക്ക്
ആത്മാവിനെ മോചിപ്പിയ്ക്കുവാന്‍ .."
ഞാനിപ്പോഴും നിന്നില്‍ നിന്നും തിരിച്ചു പോരാന്‍ മടിക്കുന്നു.
വല്ലാത്തൊരു നിര്‍വൃതി ഒളിഞ്ഞിരിക്കുന്നു ഈ വരികളില്‍
ReplyDeleteഇതെല്ലാം എതു സംസ്ഥാനതു ആണു. അവിടെ ഒന്നു പോകണ മെന്നു വിചാരിച്ചാൽ എങ്ങനെ എത്തുമെന്നു കൂടി ദയവായി എഴുതുമൊ ? ക്വില്ല?. എന്ന ഹിന്ദി വാക്കിന്റെ അർഥം കോട്ട എന്നാണു. ക്വില്ല കോട്ടയെന്നു പറഞ്ഞതു ശരിയാകുമോ? എന്തായാലും പോയ വഴി ഒന്നു പറഞ്ഞു തരണം ദയവു....
ReplyDeletehttp://en.wikipedia.org/wiki/Chanderi
ReplyDeletePerariyaatha
ReplyDeleteoru raagathinum
sirakalil nurayunna
laharikkum
idayilude ninnilekku
njan nadannu neengunnu..
:)
ReplyDeleteezhuthaarille ippol ???
ReplyDelete