Sunday, March 15, 2015


നനഞ്ഞ  വൈകുന്നേരങ്ങൾ -
പരിചയമില്ലാത്ത പുഞ്ചിരികൾ -
 വീട് -

കൊട്ടിൽ  പടിയിലെ ആഞ്ഞിലി മണം
നെറുകയിൽ നിന്റെ നനഞ്ഞ ശ്വാസം
അരക്കെട്ടിലെ ജ്ഞാനസ്നാനം
ഉർവരതയുടെ പച്ച മണം

കുതിർന്ന തൊലിയുടെ അകമടക്കുകളിൽ
പേരറിയാത്ത നൂറു ഗന്ധങ്ങൾ

ഇരുൾ കമ്പിളിയുടെ
ഉർവര ഗർഭത്തിൽ
തലമുറകളുടെ കൂട്ടകരച്ചിൽ

മഴ -
നിന്നിലെ
കർപ്പുരമണം.

3 comments:

  1. ഉര്‍വര ഗര്‍ഭം,,,നനഞ്ഞശ്വാസം...കുതിര്‍ന്ന തൊലി..അരക്കെട്ടിലെ സ്നാനസ്നാനം...നല്ല വാക്കുകള്‍.. ഇനിയും എഴുതുതുടരുക..

    ReplyDelete