Thursday, August 26, 2010

രാമനുണ്ണിയുടെ ''ഇല്ലാത്ത നിയമങ്ങള്‍ .''

ആനന്ദിന്‍റെ "ഉള്ള നിയമങ്ങള്‍ ഇല്ലാത്ത നിയമങ്ങള്‍ " എന്ന മാതൃഭുമി ലേഖനത്തോടുള്ള കെപി രാമാനുണ്ണിയുടെ പ്രതികരണം അക്ഷരാര്‍തത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതായി..
നിന്ദയും വിമര്‍ശനവും രണ്ടാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ പറയട്ടെ: ഏതെങ്കിലും മതത്തില്‍ വിശ്വസിക്കാനും അവിശ്വസിക്കാനും ഉള്ള അവകാശം ഭരണഖടന വിവക്ഷിക്കുന്നുണ്ട്.
ജനകീയ ജനാതിപത്യ പോരാട്ടങ്ങളുടെ ഒരു മുഖ്യ വെല്ലുവിളി മതഫാസിസ്റ്റു ഭീകരതയെ തിരിച്ചറിയാത്ത ഒരു അറിവ്കെട്ട ജനസമൂഹമാണ്.
അതുപോലെ തന്നെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന -ക്രൂരമായ നിസ്സംഗത പുലര്‍ത്തുന്ന ഒരു അരാഷ്ട്രീയ ജനവിഭാഗവും.
അവര്‍ക്കാണ്, ശ്രീ രാമനുണ്ണി ലേഖനത്തില്‍ പരാമര്‍ശിച്ച ജര്‍മന്‍ ചിന്താശകലം ഉപകാരപ്പെടുക..
രാമനെയും മുഹമ്മദിനെയും കൃസ്തുവിനെയും ഉപയോഗിച്ച വോട്ടു നേടിയെടുക്കുന്ന ഫാസിസത്തിനെതിരെയായിരിക്കണം നമ്മള്‍ ശബ്ധിക്കേണ്ടത്.
അത് മതത്തോടും മത വികാരങ്ങളോടുമുള്ള അസഹിഷ്ണുതയായി
വ്യാഖ്യാനിക്കപ്പെടുന്നത്, മേല്‍പറഞ്ഞ അറിവില്ലായ്മ കൊണ്ടാവാനേ തരമുള്ളൂ..
ഒരുദാഹരണം എടുക്കാം:
r.s.s ന്‍റെ വേദഗ്രന്ഥമായ വിചാരധാരയില്‍ ഇങ്ങനെ പറയുന്നു:
"നമ്മുടേത് ഹിന്ദു ദേശീയതയാണ്.മറുവിഭാഗങ്ങള്‍ക്ക് ചെയ്യാവുന്നത്-ഒന്നുകില്‍ ഹിന്ദുദേശിയതയുടെ മേല്‍ക്കോയ്മ അംഖീകരിച്ച് അതിന്‍റെ ഭാഗമാവുക.അല്ലെങ്കില്‍ ഈ രാജ്യം വിടുക."
ഇത്തരം ദുര്‍വ്യാഖ്യാനങ്ങളോടാണ് ആനന്ദ് അസഹിഷ്ണുത പുലര്‍തിയതെന്നു രാമനുണ്ണി കുറ്റപ്പെടുത്തുന്നതെങ്കില്‍,ഞാന്‍ തീര്‍ച്ചയായും ആനന്ദിന്‍റെ കൂടെയാണ്..
ശ്രീ.രാമനുണ്ണി സൂചിപ്പിച്ച ഉദാത്തമായ അവസ്ഥ കേരളത്തില്‍ ഒരുത്തനും ഒരു കാലത്തും ഉണ്ടാവില്ല എന്ന പൂര്‍ണ ബോധ്യത്തോടെ ആയിരിക്കണം അദ്ദേഹം ആനന്ദ് കൊളുത്തിയ തീ ഊതിപെരുപ്പിക്കുന്നത്..മസ്തിഷ്കാ വയവത്തിന്‍റെ പ്രവര്‍ത്തനക്ഷമത എല്ലാവരും സ്വയം പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!!

4 comments:

  1. 'പ്രീയപെട്ട ജോസഫ്‌ വിശ്വാസിയും അന്യമത സ്നേഹിയുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞ താങ്കളുടെ ശരീരത്തിലൂടെ ഓടികൊണ്ടിരിക്കുന്ന മുസ്ലിങ്ങളുടെ പന്ത്രണ്ടു കുപ്പി രക്തം മതങ്ങളുടെ സഹജീവനസാധ്യതയെ ആണ് ജൈവമായി ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്'.
    രാമനുണ്ണിയുടെ ഈ വാക്കുകള്‍ മുന്നോട്ടുവെക്കുന്നത്, പോപ്പുലര്‍ കായികമായി ആടിയമതഭീകരതയുടെ കലാപരമായ ആഖ്യാനമാണ്.

    ReplyDelete
  2. പുരോഗമനവാദം എഴുത്തിലും സംസാരത്തിലും മാത്രം ഒതുക്കുകയും തങ്ങളില്‍ തന്നെ ഒതുങ്ങുകയും തന്റെ കാര്യത്തില്‍ ഏറ്റവും പിന്തിരിപ്പന്‍ ആവുകയും ചെയ്യുന്നത് ഒരു വിധപെട്ട എല്ലാ മലയാളിയുടെയും ലക്ഷണം ആണ്..മുഖം മുഉടി ആയിട്ടാണ് പുരോഗമന വാദത്തെ കാണുന്നത്..കമ്മ്യൂണിസം പറയുന്നവരും ഫെമിനിസം പറയുന്നവരുമൊക്കെ പലരും ഇന്ന് ഇവിടെ ഈ കാര്യത്തില്‍ മത്സരിക്കുകയാണ് ..സ്ത്രീത്വത്തെ ഇല്ലായ്മ ചെയ്തു ഫെമിനിസം പറയുകയും സ്ത്രീ എന്ന സ്വത്വത്തില്‍ ഒതുങ്ങി ചിന്തിക്കുകയും.പുരോഗമനം പറയുന്നതോടൊപ്പം തങ്ങളിലേക്ക് ഒതുങ്ങുന്ന ചിന്ത വച്ച് പുലര്‍ത്തുകയും ഒക്കെ മലയാളിക്ക് മാത്രം സാധിക്കുന്നതാണെന്നു തോന്നുന്നു..ഹഹ അത് മുള്ളുമരം ആയാലും മുല്ലമരം ആയാലും രാമനുന്നിയോ രാവനനുന്നിയോ ആയാലും..

    ReplyDelete
  3. ജമാഅത്തെ ഇസ്ലാമിക്ക് മുന്നേ ഒരു വിദ്യാര്‍ഥി സങ്കടന ഉണ്ടായിരുന്നു.
    ജമാഅത്തെയുടെ കളരിയില്‍നിന്നും വിഷം കുടുച്ചുകരിനീലിച്ച സിമി. തങ്ങളുടെ കുട്ടികള്‍ നാടുമുഴുവന്‍ വിഷലിപ്തമാക്കാന്‍ പര്യപതമാനെന്നു മനസിലായപ്പോള്‍ മാതൃസങ്കടന അവരെ സ്വതന്ത്രരാക്കി. ഇന്ന് ഇവിടെ നടക്കുന്ന സകല ഭീകരവാദങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്‌ ജമാഅത്തെഇസ്ലാമിയുടെ വിഷപാല്‍ കുടിച്ചു വളര്‍ന്ന സിമിയുടെ പ്രവര്‍ത്തകരാണ്. ഇപ്പോള്‍ ജമാഅത്തെ പാലുട്ടുന്നത് സോളിടരിട്ടി എന്ന പദത്തെപോലും വ്യഭിചരിക്കുന്ന വിഷജന്തുകള്‍ക്കാന്. നാടിന്‍റെ ഹൃദയം സ്പോടനങ്ങളിലൂടെ തകര്‍ക്കാന്‍ നാളെഇവരും സ്വതന്ത്രരാകും. പത്ത് പുത്തനായി പുത്രിയെ വില്‍ക്കുന്നവന്റെ മുഖമുള്ള രാഷ്ട്രിയം ഇവരെ നെഞ്ചിലേറ്റും, മൈക് ദൌര്‍ബല്യമായ ബുദ്ധിജീവിയുടെ വേഷമണിഞ്ഞ ചിലര്‍ ഇവര്‍ക്ക് സ്തുതി പാടുന്നു.ഇവരുടെ ആചാര്യനായ മൌദൂദിയുടെ പുസ്തകങ്ങള്‍ മുസ്ലിം ഭുരിപക്ഷമായ ബംഗ്ലാദെശ് സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇന്നും മൌദൂദിക്ക് വീരപരിവേഷം.

    ReplyDelete
  4. ന്യൂനപക്ഷവാദികളുടെ അഭിനവ രക്ഷകന്‍ രാമനുണ്ണി സ്വാമിജിയുടെ വെളിപാടുകള്‍ ടിവിയിലും മറ്റും കാണുമ്പോള്‍ ടോം & ജെറിയിലേയ്ക്ക് റിമോട്ടു ഞെക്കി രക്ഷപ്പെടും. കേരളത്തില്‍, മന:സാക്ഷിയെ ബലാല്‍സംഗം ചെയ്യുന്ന ബുജികള്‍ (ജി.പി.രാമചന്ദ്രന്‍ മുതലങ്ങോട്ട്....) മതേതര കേരളത്തിനു ഭാരമാവുന്നു...!!

    ദൈവമേ, കാത്തോണേ...!!

    ReplyDelete