ചെവിടി കുന്നിലും കള്ളികാട്ടിലും പുഴയോരത്തും രക്തസാക്ഷിയുടെ ചുവന്ന കറ മായാതെ കിടന്നു..ചാറ്റുമഴയുടെ ലാളിത്യത്തോടെ വാക്ക് ഈ കറകളിലേക്ക് വീണു..വാക്കിനു ചുറ്റും ആരാധന മന്ദിരങ്ങള്‍ പൊന്തി വന്നു..കെട്ടുപണിയുടെ ധാരാളിത്തതിനകത്തെക്ക് പ്രവചനത്തിന്‍റെ മഴത്തുള്ളികള്‍ വരണ്ടു..പിന്നെ മന്ദിരങ്ങള്‍ക്ക് ചുറ്റും നഗരങ്ങള്‍ വളര്‍ന്നു..അപ്പോള്‍ പ്രവാചകന്‍ മറ്റെങ്ങോ വഴി തേടി..പ്രവാചകന്‍ കണ്ണുയര്‍ത്തി മരുഭൂമിയുടെ ആകാശത്തേക്ക് നോക്കി..സാന്ത്വനതിന്റെ ഉടമ്പടിയായി,അടയാളമായി അവിടെ ഒരു ചന്ദ്രക്കല ദിക്കുകള്‍ നിറഞ്ഞു നിന്നു..
No comments:
Post a Comment