എന്നെ മറവു ചെയ്ത ആറടി മണ്ണിലാണ്
നിന്‍റെ വേരുകള്‍ പടര്‍ന്നു കയറിയത്
തണുത്ത ഹൃദയത്തിലേക്ക് ആഴ്നിറങ്ങി,
നിറഞ്ഞ വളകൂറില്‍ നിന്നും ,
പതിവ് പോലെ,
നീ ആര്‍ദ്രമായതെല്ലാം വലിചൂറ്റിയെടുത്തു.
ആയിരം കൈകള്‍ കൊണ്ട് പുണരുമ്പോഴും
നിറഞ്ഞ കള്ളചിരിയിലൂടെ
ചതിയുടെ ഒന്നാം പാഠം നീയെന്നെ പഠിപ്പിച്ചു..
അറിഞ്ഞതും പറഞ്ഞതും
എഴുതി കൂട്ടിയതുമെല്ലാം
അപ്പാടെ മായ്ച്ചു കളയാന്‍ ,
ഒരു മഷിതണ്ടിനെ ഇത്തിള്‍കണ്ണിയായി
ഉടലിലേക്ക് പടര്‍ത്തി അതിജീവനത്തിന്‍റെ
രണ്ടാം ഭാഗവും നീയെനിക്ക് മന:പാഠമാക്കി..
മൂന്നാം പാഠം -
അതാണ് നീയെനിക്കാദ്യം പഠിപ്പിച്ചു തന്നത്
അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക്,
അച്ഛന്‍റെ നെഞ്ചിലേക്ക്..
അനുജത്തിയുടെ കണ്ണിലേക്ക്,
ഗുരുവിന്‍റെ വായിലേക്ക്,
കാമുകിയുടെ ഹൃദയത്തിലേക്ക്,
കണ്ണുകള്‍ പൂട്ടി ഒളിയംബെയ്യാന്‍ ,
എന്‍റെ അഞ്ചാംവിരല്‍
ഗുരുദക്ഷിണയായി നീ ചോദിക്കാതിരുന്നത്..
പ്രണയം മുഴുവന്‍ വാര്‍ന്നു പോയി
ചുവപ്പ് നഷ്ടപ്പെട്ട അഞ്ജാമിതള്‍ മാത്രം
എന്‍റെ ശവ കല്ലറയ്ക്കുമേല്‍ പൊഴിചിടുമ്പോള്‍ ,
ഇനി-
ഏതു ഫലിത പുസ്തകമാണ്
ഞാന്‍ നിനക്ക് മുന്നില്‍ തുറന്നു വെയ്ക്കേണ്ടത് ..??
ഇഷ്ടമായി.........
ReplyDeleteവരികളില്‍ അടങ്ങിയിരിക്കുന്ന വികാരം ദേഷ്യമോ....അതോ വേദനയോ.....??
കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു................
============================ മനീഷ്
ഏതു ഫലിത പുസ്തകമാണ്
ReplyDeleteഞാന്‍ നിനക്ക് മുന്നില്‍ തുറന്നു വെയ്ക്കേണ്ടത്,..??