Thursday, July 22, 2010

പ്രണയവിഷം

നിന്‍റെ പ്രണയം
എന്‍റെ വിരലുകള്‍ക്കിടയിലെ പുഴുക്കുത്താണ്..
അഴുക്കുകളെല്ലാം ഞെക്കിപിഴിഞ്ഞ്,
അതെന്നെ ശുദ്ധീകരിക്കുന്നു
നിന്‍റെ പ്രണയം
എന്‍റെ കണങ്കാലില്‍ തീണ്ടിയ നീലിച്ച വിഷപ്പാടാണ്..
നീറുന്ന വേദനയെങ്കിലും
അതൊരു പരാജിതന്‍റെ പ്രതിഷേധമാകയാല്‍
ഞാനും അതിനെ സ്നേഹിക്കുന്നു..

2 comments:

  1. നിന്‍റെ പ്രണയം എനിക്കിന്ന്
    നെഞ്ചില്‍ തറഞ്ഞിറങ്ങുന്ന
    മുള്ളുമാത്രം.


    എന്നാല്‍ അതിന്‍റെ ഓര്‍മ എനിക്ക്
    ലഹരിയാണ്,


    അതിന്‍റെ ഓര്‍മ്മ എന്‍റെ സിരകളെ
    ഭ്രമിപ്പിക്കുന്നു...


    എന്‍റെ ചിന്തകളെ കൂടുതല്‍
    ചുവപ്പക്കുന്നു.

    ReplyDelete
  2. super ennonnum parayan pattathillengilum kuzhapam illa

    ReplyDelete