Monday, July 19, 2010

കവിതയ്ക്ക്..

ഉറക്ക ഭ്രാന്ദിനാല്‍ ചുളിഞ്ഞ കിടക്കയില്‍
ഉരുണ്ടുപിരണ്ടും
അറിവില്ലായ്മയുമായി ഇണചേര്‍ന്നു ക്ഷീണിച്ചുമാണല്ലോ
ഞാന്‍ നിനക്ക് ജന്മം നല്‍കിയത്
എന്‍റെ അഹന്തയൊരുക്കിയ മണിയറയിലാണ്
അഞ്ജതയെന്ന അമ്മ നിന്നെ നൊന്തു പെറ്റത്..



ഈ നശിച്ച കാലത്തെ തൃപ്തിപ്പെടുത്തുവാന്‍
ഇനി നീ മറന്നേക്കുക:

അമ്മയുടെ ഗര്‍ഭ പാത്രതിനകത്ത്
ഒളിച്ചു വെച്ച കുട്ടികാലം

വേര്‍പാടിന്‍റെ സൂചിമുനയ്ക്കപ്പുറം
തിരിച്ചു പിടിച്ച പ്രണയം

വരകള്‍ക്കും വരികള്‍ക്കുമിടയില്‍
ചരിത്രം നഷ്ടപ്പെട്ടു പോയ നിന്‍റെ രാഷ്ട്രവും രാഷ്ട്രീയവും..

എല്ലാം മറന്നേക്കുക..

2 comments:

  1. ഞെട്ടിയുണരുന്നതിന്‍റെ തുടക്കമാവാം. കവിയോട് ഒന്നേ പറയാനുള്ളൂ മനുഷ്യസമുഹം ഉണര്‍ന്നുതുടങ്ങുബോള്‍ പുതിയ ചരിത്രവും സ്ര്ഷ്ടിക്കും. ........... മനുഷ്യസമുഹത്തിന്റെ മുകളില്‍ വലിച്ചിട്ട പുതപ്പ് എല്ലാ കാലത്തും അവിടെയുണ്ടാവില്ല. കവിത ശക്തമാണ്

    ReplyDelete
  2. ''കവിയും കര കവിയും കവിതതന്‍ പുഴയില്‍...''




    പ്രണയം.. രതി ...മൃതി.. ജനി.. കവിത... കവിത..കവിത...
    കവിത പോര...

    സ്നേഹാശംസകള്‍..

    ReplyDelete