മണ്ണിന്റെ മണമാണ്..
മണ്ണിനെ പോലെ നിഗൂടമാണ് മനസ്സും..
എന്തൊകെയോ മായ്കാനും മറയ്കാനുമുണ്ട് ..
എവിടെയോകെയോ വാപൊത്തി നില്‍കാനും,
നാവടക്കാനുമുണ്ട്..
എത്ര വട്ടം സ്വയം പറഞ്ഞു പഠിപ്പിച്ചാലും,
വിരല്‍ തുമ്പ് വിറയ്കുമ്പോള്‍ പതറി പോവാനുണ്ട്..
രണ്ടു കൈയും നീട്ടി വാങ്ങിയ നുണകളെല്ലാം
മടിയില്‍ കുടഞ്ഞിട്ടു എണ്ണി നോക്കാനുണ്ട്..
പതിരുകള്‍ വേര്‍തിരിച്ചു പൊട്ടി കരയാനുണ്ട്..
കെട്ടു പിണഞ്ഞ വേരുകള്‍ക്കൊപ്പിച്ചു സ്വയം നട്ടു നനയ്കാനുണ്ട്..
നാളെയുടെ നട്ടുച്ച വെയില്‍ മുഴുവനും കൊള്ളാനുണ്ട് ..
കയറിനും കുപ്പികും കത്തിക്കുമിടയില്‍ പകച്ചു നില്കാനുണ്ട്..
ആര്‍ത്തലച്ചു പിറന്നു വീണ ഭൂമിക്കു പോലും ഒന്നും
കൊടുക്കാതെയും വാങ്ങാതെയുമിരിക്കണം..
വിരലുകള്‍ കോര്‍ത്ത് രഥ ചക്രം കാക്കണം..
അന്ധതയെ സ്നേഹിക്കാന്‍ പഠികണം..
ഭര്‍ത്താവിനൊപ്പം വനവാസത്തിനു പോകണം..
തടവറയില്‍ വിശപ്പും പട്ടിണിയും കൊടുത്തു
മക്കളെ വളര്‍ത്തണം..
യാഗത്തിന് ഹവിസ്സാവണം..
അഗ്നി പരീക്ഷയെ അതിജീവിക്കണം..ഒടുവില്‍ ഭൂമി പിളരുമ്പോള്‍,
ജനന മരണങ്ങള്‍ പോലും ലോപിച്ച് പോവുമ്പോള്‍..തിരിച്ചു മണ്ണിലേക്ക്..
അതെ, മണ്ണിന്റെ മണം പോലും നിഗൂഡമാണ് .
അത് കൊണ്ടാണ് ഭൂമിയും പെണ്ണായത്..
ഇതൊരു പെണ്ണിന്റെ കവിതയായത്..
ഇതാ എല്ലൊറപ്പൊള്ള കവിയും കവിതയും, കവിജാഡകളെ വായിക്ക്, വായിച്ച് നേരേവ്.........!
ReplyDeleteഎനിക്ക് ചിലതു പറയാനുണ്ടെന്ന സത്യസന്ധമായ ആഗ്രഹത്താല്‍, മനസ്സില്‍ കവിതയുടെ വിഷം തീണ്ടിയ ഒരുവന്‍, ആത്മാ ര്‍ത്ഥമായി ഒരു ചില്ലക്ഷരമെഴുതിയാല്‍പ്പോലും അത് മഹത്തായ കവിതയായി അനുഭാവപൂര്‍വ്വം വായിക്കപ്പെടേണ്ട ഊഷരമായൊരു കാലമാണിത്.
ReplyDelete..ശ്രീജിത്ത് അരിയല്ലൂര്‍..
This comment has been removed by the author.
ReplyDeleteആത്മാവിന്റെ അഗാധത യിലേക്കു ഊളിയിട്ടു,അതിൽ അള്ളീപ്പിടിച്ചു നിൽക്കുന്ന രചനാ വൈഭവം! ഒരോന്നും ഒന്നിനൊന്നു മെച്ചം.സത്യം പറയട്ടെ ഞാൻ ഒരുനിധി കണ്ടെത്തിയ് ചരിതാർഥ്യത്തിലാണു. നന്ദി.
ReplyDelete