പൊക്കിള്‍ കൊടിയറുത്തപ്പോള്‍
തലമുറകളുടെ ഈറ്റുപായില്‍ നിന്ന് ..
കാഞ്ഞിര കയ്പ്പ് നിറഞ്ഞ
വാത്സല്യത്തിന്റെ മുലപ്പാലില്‍ നിന്ന്..
പുറത്താക്കപെട്ട
സ്കൂള്‍ മുറ്റത്തെ ഏകാന്തതയില്‍ നിന്ന്..
ഉദ്യോഗ ചന്തയിലെ
മുഷിഞ്ഞ ബിരുദ കെട്ടുകളില്‍ നിന്ന്..
ഉമ്മറതിണ്ണയില്‍ അമ്മ കൊളുത്തിയ നിലവിളക്കില്‍ നിന്ന്..
നീ കൊതിപ്പിച്ച വാനോളം വലിയ സ്വാതന്ത്ര്യത്തില്‍ നിന്ന്..
എന്ത് കൊണ്ടാണ് എന്റെ
തിരിച്ചു വരവുകളെല്ലാം
ഇത്രയ്ക്ക് ഗംഭീരമാവുന്നത് ..???
തലമുറകളുടെ ഈറ്റുപായില്‍ നിന്ന് ..
കാഞ്ഞിര കയ്പ്പ് നിറഞ്ഞ
വാത്സല്യത്തിന്റെ മുലപ്പാലില്‍ നിന്ന്..
പുറത്താക്കപെട്ട
സ്കൂള്‍ മുറ്റത്തെ ഏകാന്തതയില്‍ നിന്ന്..
ഉദ്യോഗ ചന്തയിലെ
മുഷിഞ്ഞ ബിരുദ കെട്ടുകളില്‍ നിന്ന്..
ഉമ്മറതിണ്ണയില്‍ അമ്മ കൊളുത്തിയ നിലവിളക്കില്‍ നിന്ന്..
നീ കൊതിപ്പിച്ച വാനോളം വലിയ സ്വാതന്ത്ര്യത്തില്‍ നിന്ന്..
എന്ത് കൊണ്ടാണ് എന്റെ
തിരിച്ചു വരവുകളെല്ലാം
ഇത്രയ്ക്ക് ഗംഭീരമാവുന്നത് ..???
No comments:
Post a Comment