വാകുക്കള്‍ കൂടി ചൊല്ലാന്‍ വയ്യാത്തവരെന്നു
നിങ്ങള്‍ തന്നെയല്ലേ അവരെ വിശേഷിപ്പിച്ചത് ..??
പിന്നെന്തിനാണ് ഈ കവിതകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നത് ..??
മണ്ണ് തിന്നു വളരാന്‍ നിങ്ങളല്ലേ അവരെ
പട്ടിണി പഠിപ്പിച്ചത് ..?
എന്തിനാണ് പിന്നെയും ‘വാ മുറുക്കുണ്ണി..വാമുറുക്ക് ’എന്ന് പരിഭവിക്കുന്നത്..??
ചന്ദ്രനെ ചൂണ്ടി ചന്ദനകിണ്ണമെന്നു
കൊതിപ്പിച്ചതും നിങ്ങളല്ലേ??
പുതിയ സൂര്യോദയം എവിടെയെന്ന ചോദ്യത്തിന് മുമ്പില്‍
പതറി പോവുന്നതെന്തേ ..??
നിങ്ങള്‍ തന്നെയല്ലേ അവരെ രാമനാമം ചൊല്ലാന്‍ പഠിപ്പിച്ചത്..??
പിന്നെന്തിനാണ് തകര്‍ന്ന മിനാരങ്ങളും ,
കത്തി തീര്‍ന്ന തീ വണ്ടികളും കണ്ടു ഭയപ്പെടുന്നത് ??
നിങ്ങള്‍ക്ക് വിശപ്പടക്കാന്‍
ജീവിതമാണവര്‍ തീറ്റയായി എറിഞ്ഞു തന്നത് ..
മതിയായില്ലെങ്കില്‍ ജീവനും കൂടിയെടുത്തു കൊള്‍ക
രക്തവും മാംസവും പകുത്തു കൊള്‍ക..
എന്നിട്ടും,
ചാവ് കുന്നിന്റെ നെറുകില്‍ നിന്നും
അവര്‍ തിരിച്ചു വന്നില്ലെങ്കില്‍ ,
അറിയുക-
മണ്ണും ,വാക്കും ,പട്ടിണിയുമാണ്
അവരെ വളര്‍ത്തിയത് ..
അവര്‍ക്ക് -
മരണം വെറും രണ്ടാം ജന്മമാണ് ...
ഇത് ഒര്‍മപെടുത്തലാണ്;
ReplyDeleteഎന്തുകൊണ്ട് എന്നതിന്റെ ഉത്തരവും!
ചെവിയില്‍ ഇയ്യം ഉരുക്കി ഒഴിക്കണ്ടവരെ
രാമനാം ചൊല്ലിച്ചത് എന്തിന്ന്‍ എന്നതിന്റെയും;
ചാവേറാവാന്‍ യോഗ്യര്‍ ആരെന്നും; ദൈവവും അധികാരികളും
തിരഞ്ഞെടുത്തവരെകുറിച്ചും ഉള്ള ഒര്‍മിപ്പിക്കല്‍.......!
ഞാനെന്‍റെ പ്രിയ കവിയെ കടം കൊള്ളുന്നു.
ReplyDeleteഅറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നല്‍കി. ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവന്‍ നീ എനിക്കു നല്‍കി.. ഒരു പുതിയ ജന്മത്തിലെന്ന പോലെ എന്റെ രാജ്യം നീ എനിക്കു തിരിച്ചു നല്‍കി.. ഏകാകിയായ മനുഷ്യനു നല്‍കാത്ത സ്വാതന്ത്ര്യം നീ എനിക്കു നല്‍കി.. എന്നിലെ കാരുണ്യവായ്പിനെ ഒരഗ്നിയെപ്പോലെ ഉദ്ടിപ്തമാക്കാന്‍
നീ എന്നെ പഠിപ്പിച്ചു................നീ എന്നെ അനശ്വരനാക്കി,
എന്തെന്നാല്‍, ഇനിമേല്‍ ഞാന്‍ യെന്നിത്തന്നെ ഒടുങ്ങുന്നില്ല-
മതിയായില്ലെങ്കില്‍ ജീവനും കൂടിയെടുത്തു കൊള്‍ക
ReplyDeleteരക്തവും മാംസവും പകുത്തു കൊള്‍ക..
കോപ്പിഎങ്കിലും അവസരത്തില്‍ ഉപയോഗിച്ചിരിക്കുന്നു.
ആശയം നന്നായിട്ടുണ്ട്.
ഈ കവിത നീആരെന്നു എനിക്ക് പറഞ്ഞു തരുന്നു.
അതെ ഇതു ഒരു ഒര്‍മപെടുത്തലാണ്
ReplyDelete