Friday, May 7, 2010

തെറ്റ്

അത് വരെ എല്ലാം കറുപ്പായിരുന്നു..

കറുപ്പ് ഒരു നിറമാണെന്ന് പോലും അന്നറിവുണ്ടായിരുന്നില്ല ..
ഈറ്റുപായില്‍ നിന്നാണ് നിറങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്..
വാത്സല്യത്തിന്റെ വെള്ളയായും,
പ്രണയത്തിന്റെ നീലയായും..
മരണത്തിലേക്ക് പച്ചയായും..
ഞാനോടി തുടങ്ങി..
സ്വയം ഒറ്റുകാരിയാവുകയാണെന്നറിഞ്ഞു കൊണ്ട് തന്നെ..
അകവും പുറവും നീറ്റി പിറന്നു വീണ വരികള്‍ക്ക്
പേരില്ലാത്ത നിറങ്ങളായിരുന്നു ..
നഷ്ടപെട്ടതെല്ലാം വെള്ളയും,
നിഷേധിക്കപെട്ടത് നീലയും
വിധിക്കപെട്ടത് ആറാം വിരലിന്റെ പച്ചയുമായിരുന്നു..
ദുസ്വപ്നങ്ങളില്‍ ഭ്രാന്തു പടര്‍ന്നു കയറിയ
നട്ടുച്ച വയസ്സില്‍,കറുപ്പും വെളുപ്പും
വേര്‍തിരിച്ചു വായിക്കാന്‍ എന്നെ പഠിപ്പിച്ചത്
നിങ്ങളാണ്..!!
കാല്‍നഖത്താല്‍ വെട്ടി വിണ്ടു കീറിയ
ഭൂമിയിലേക്ക്‌ വന്നത് മുതല്‍,
ഇപ്പോഴും..
നീര്‍പോള പോലെ മിടിക്കുകയാണ്..
ഇനിയും തോറ്റുമടങ്ങാന്‍ മനസ്സില്ലാതെ..
അകം പുളഞ്ഞു പിറന്നു വീണത് ചാപിള്ളയാണെന്നതറിയാതെ..

3 comments:

  1. nalla kavitha ,
    abinandhanangal..

    ReplyDelete
  2. എവിടെയൊക്കെയോ ഒരു വേര്‍പാട് അനുഭവപ്പെടുന്നു ......
    എന്താ ശെരിയല്ലേ?

    ReplyDelete
  3. എന്റെ മുള്ളേ..........
    ഈ മുള്ള്‍ ജീവിതാണ്, കവിതയാണ്.....
    ഈ കവിത മുള്ളില്‍ തറഞ്ഞിരിക്കുന്നവര്‍ക്ക് വേണ്ടിയാണ്!
    ആ നോവ് തുള്ളിതുളുമ്പട്ടെ കവിതയായി നിനില്‍.....
    എനിയും എനിയും.......!!!

    ReplyDelete