അവര്‍ എന്റെ ജനവാതിലുകള്‍ ബന്ധിച്ചു..
അവരെനിക്കു പുറം കാഴ്ചകള്‍ നിഷേധിച്ചു
എനിക്കൊരു മുനയൊടിഞ്ഞ പേനയും
പൊയ്കാലുകളുള്ള കസേരയും
മാത്രം തന്നു..
പക്ഷെ
ഞാന്‍ ,
ഗാന്ധാരിയെ പോലെ
എല്ലാം കണ്ടു കൊണ്ടിരുന്നു..
ഏകലവ്യനെ പോലെ
എല്ലാം കേട്ടുകൊണ്ടിരുന്നു ..
കര്‍ണ്ണനെ പോലെ
എല്ലാം അറിഞ്ഞു കൊണ്ടിരുന്നു ..
ഘടോല്‍കചനെ പോലെ
യുദ്ധം ചെയ്തു കൊണ്ടിരുന്നു..
കാഴ്ചകളെ നിഷേധികാനാവാത്ത
നിസ്സഹായതയ്ക്ക് മുന്നില്‍
ബലിയാടായത് ,
എന്റെ രാജ്യമാണ് ..
ഗാന്ധാരിയും ,ഏകലവ്യനും ,കര്‍ണ്ണനുമെല്ലാം
തോറ്റവരുടെ പടനായകരായിരുന്നല്ലോ..
പതിവു പോലെ,
യുദ്ധത്തിനൊടുവില്‍ ഞാന്‍ മടങ്ങുന്നത് -
ഗയയിലേക്കാണ് ,
ആ ബോധിവൃക്ഷ തണലിലേക്ക്
തോല്‍കാതെ ഇന്നും ചിരിച്ചു കൊണ്ടവിടെ ഇരിക്കുന്നത് ,
അവന്‍ മാത്രമാണല്ലോ …!!
നിന്റെ വാക്കുകളിലെ വേദനയെ ഞാന്‍ തിരിച്ചറിയുന്നു... ഇനിയും നല്ലത് മാത്രം പ്രതീക്ഷിച്ചു കൊണ്ട് സ്വന്തം നിരാന്‍....
ReplyDeleteപതിവു പോലെ,
ReplyDeleteയുദ്ധത്തിനൊടുവില്‍ ഞാന്‍ മടങ്ങുന്നത് -
ഗയയിലേക്കാണ് ,
ആ ബോധിവൃക്ഷ തണലിലേക്ക്
തോല്‍കാതെ ഇന്നും ചിരിച്ചു കൊണ്ടവിടെ ഇരിക്കുന്നത് ,
അവന്‍ മാത്രമാണല്ലോ …!!
നിനക്കാവുമോ ആ ബോധിവൃക്ഷ തണലിലേക്ക്....?
നന്നായിരിക്കുന്നു.
എങ്കിലും അവസാന ഭാഗം യോജിക്കാന്‍ ആകുനില്ല.
ഞാനും നീയും രണ്ട് വെക്തികള്‍ ആയതു മൂലമാകാം.
വാക്കുകൾക്കു അതീതമായ സൌന്ദര്യം ഇതിൽ ഉൾകൊള്ളുന്നു, ഞാൻ ഷെയർ ചെയ്യുന്നു,
ReplyDelete