Wednesday, May 12, 2010

വാക്കുറങ്ങുന്നു..

ദൂരെ
ഒരു കഴുമരം കാത്തിരിപ്പുണ്ടായിരുന്നു
വരികള്‍ക് പിറകെ,
വഴി വിളിച്ചപോഴാണ്
നമ്മള്‍ ഇറങ്ങി നടന്നത്
കരഞ്ഞും വരഞ്ഞും
വായിച്ച് ,
വിയര്‍ത്തു വളഞ്ഞ വഴികളെല്ലാം
നാമൊരുമിച്ചു താണ്ടി
തേഞ്ഞു പോയ കാലടികളില്‍
പിന്നിട്ട വഴികളുടെ ചൂട്
കനല്‍കട്ടകളായി..
അപ്പോഴും , അറ്റത്ത് ഒരു
കുഞ്ഞു വാക്കുറങ്ങുന്നുണ്ടാവുമെന്നു
നമ്മള്‍ വിശ്വസിച്ചു ..
വഴി കണ്ണുമായി കാത്തിരുന്നത്
പ്രക്ഷോഭങ്ങളുടെ പ്രവാസം ..
നിഷ്പക്ഷതയെ തുലാസിലിട്ടു
വഴി നീളെ വ്യവസ്ഥിതികള്‍
വെല്ലുവിളിച്ചു ..
ലക്ഷ്യത്തിന്റെ ചരിത്രം മറന്നു
ഒടുവില്‍ നാം
മാര്‍ഗത്തോട്‌ യുദ്ധം പ്രഖ്യാപിച്ചു..
നമ്മള്‍ ഒരിക്കലും നല്ല എഴുത്തുകാരല്ല
അറിഞ്ഞതൊക്കെയും അറിയില്ലെന്നും ,
അറിയാതതൊക്കെയും അറിഞ്ഞെന്നും ,
നടിക്കുന്ന നമ്മള്‍,
നല്ല വായനക്കാര്‍ പോലുമല്ല!!
മനുഷ്യനെ അറിയാനായി പടിയിറങ്ങി പോയ
സഖാക്കള്‍ ,
വല്‍മീകം പൊളിച്ചു
ദൈവങ്ങളെയും കൊണ്ട് തിരിച്ചു വന്നപ്പോള്‍
നമ്മള്‍ നല്ല കാഴ്ചക്കാര്‍ മാത്രമായി ..
എനിക്കറിയാമായിരുന്നു-
ഒരു നാള്‍
നമ്മള്‍ വിചാരണ ചെയ്യപ്പെടുമെന്ന്
നമ്മള്‍ തടവുകാരവുമെന്നും ,
തൂക്കിലേറ്റപെടുമെന്നും ..
പക്ഷെ ,
അന്ന് വിപ്ലവം വരുമോ ???






4 comments:

  1. ലക്ഷ്യത്തിന്റെ ചരിത്രം മറന്നു
    ഒടിവില്‍ നാം മാര്‍ഗ്ഗതോട് യുദ്ധം പഖ്യപിച്ചു.
    നല്ലവരികള്‍ ജീവനുള്ള വാക്കുകള്‍ തുടരുക സഖാവേ..
    മനുഷ്യനെ അറിയാനായി പടിയിറങ്ങി പോയ
    സഖാക്കള്‍ ,
    വല്‍മീകം പൊളിച്ചു
    ദൈവങ്ങളെയും കൊണ്ട് തിരിച്ചു വന്നപ്പോള്‍
    നമ്മള്‍ നല്ല കാഴ്ചക്കാര്‍ മാത്രമായി ..
    എനിക്കറിയാമായിരുന്നു-
    ഒരു നാള്‍
    നമ്മള്‍ വിചാരണ ചെയ്യപ്പെടുമെന്ന്
    നമ്മള്‍ തടവുകാരവുമെന്നും ,
    തൂക്കിലേറ്റപെടുമെന്നും ..
    പക്ഷെ ,
    അന്ന് വിപ്ലവം വരുമോ ???

    വരും വരാതിരിക്കില്ല.
    അടിമകള്‍ തങ്ങള്‍ അടിമകളാണെന്ന്
    തിരിച്ചറിയുന്ന നിമിഷം വരും.
    ദാരിദ്ര്യം വി ധിയല്ലഎന്ന് അവര്‍ തിരിച്ചറിയും.
    അന്ന് അവരുടെ ചിന്തകളില്‍ നിന്നുയരുന്ന
    തീ നാളങ്ങള്‍ സര്‍വ്വ സിംഹാസനങ്ങളെയും
    തകര്തെറിയും..

    ReplyDelete
  2. വിശ്വാസതിന്റെ ചെല്ലവില്‍, പഴിപറഞ്ഞവര്‍...
    അവര്‍ പണ്ടും സ്വന്തം കാലടികള്‍ കനല്‍ കട്ടകളാണേന്ന്‍
    സ്വയം മേനി പറഞ്ഞിരുന്നു.....
    നെടുവീര്‍പ്പിട്ടിരിക്കുന്നവര്‍ വിപ്ലവത്തെകുറിച്ചു വായിട്ടടിക്കും!
    എഴുതിവരും, എഴുത്തറിയുന്നവര്‍ എഴുതിയ മാറ്റിയവരികളും
    ഒറ്റിന്റെ അര്‍ഥം മാറ്റുന്നില്ല!
    കാഴ്ചക്കാര്‍ക്ക് എന്തും പറയാം...
    കാരണം അവര്‍,
    കാഴ്ചക്കാര്‍ സ്വയം മേനിനടിക്കുന്നു
    നല്ല കാഴ്ചക്കാരെന്ന്‍!
    ഉറപ്പില്ലവര്‍ക്ക് വിപ്ലവം വരുമോന്ന്‍
    പൊതികെട്ടി തരും വിപ്ലവം, ഒരുന്നാള്‍
    അവരുടെ സന്മാര്‍ഗികള്‍..........അവര്‍ക്ക്!

    ReplyDelete
  3. മനുഷ്യനെ അറിയാനായി പടിയിറങ്ങി പോയ
    സഖാക്കള്‍ ,
    വല്‍മീകം പൊളിച്ചു
    ദൈവങ്ങളെയും കൊണ്ട് തിരിച്ചു വന്നപ്പോള്‍
    നമ്മള്‍ നല്ല കാഴ്ചക്കാര്‍ മാത്രമായി ..
    --------------------------------------------
    നമ്മള്‍ കാഴ്ച്ചകാര്‍ മാത്രമായി പോകുന്നു
    നമ്മളെ വിചാരണ ചെയ്യപെടുന്ന നിമിഷം
    വന്നാല്‍ ? അതിനായി കാത്തിരിക്കുന്നു
    നിന്നെ പോലെ ഞാനും.

    തന്‍റെ കവിതകള്‍ വളരെയതികം നന്നായിട്ടുണ്ട്.

    ഒഴിക്കിനോത് നീങ്ങുന്ന തണ്ടെല്ല് ഇല്ലാത്ത
    ജീവികളുടെ വാക്കുകളില്‍ തളരരുത്.
    അവര്‍ കുരക്കുന്നത് അവരുടെ യജമാന
    പ്രീതിക്കുവേണ്ടി മാത്രം.

    ReplyDelete
  4. suhruthe thankalumaayi bandhapedan email adress tharumo ?
    njaan 2 mail ayachirunnu mullumaram@gmail.com
    pakshe return vannu
    my email is thankustpr@gmail.com.....

    ReplyDelete